പൂനൈയിൽ നടന്ന മൂന്നാമത് നാഷണൽ ഫിൻ സ്വിമ്മിംഗ്
ചാമ്പ്യൻഷിപ്പ് 400 മീറ്റർ റിലേയിൽ കേരളത്തിന് വേണ്ടി സ്വർണ മെഡൽ കരസ്ഥമാക്കിയ പൊന്നാനി സ്വദേശി ഹയാൻ ജാസിർ ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അഭിനന്ദനങ്ങൾ ……
ദുബായ് ഇന്ത്യൻ ഹൈസ്ക്കൂൾ
ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹയാൻ,
ജാസിർ നഫീസ നുസ്രത്ത് ദമ്പതികളുടെ മകനാണ്…
അണ്ടർ വാട്ടർ സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന നീന്തൽ മത്സരത്തിൽ ഒരു വെളളിയും വെങ്കലവും നേടിയിരുന്നു….
യു.എ.ഇയിൽ മാതാപിതാക്കളോടൊത്ത് താമസിക്കുന്ന ഈ പതിനൊന്നുകാരൻ
കഴിഞ്ഞ ഏഴ് വർഷമായി ദുബായിൽ നീന്തൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
സെപ്തംബര് 17 ന് അജ്മാനിൽ സംഘടിപ്പിക്കുന്ന PCWF സംഗമത്തിൽ വെച്ച് യു.എ.ഇ കമ്മിറ്റി അനുമോദനം നൽകുന്നുണ്ട്…

