നഗരസഭയിലെ ജനപ്രതിനികൾക്ക് PCWF പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി.

നഗരസഭയിലെ ജനപ്രതിനികൾക്ക് PCWF പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി.

പൊന്നാനി : നഗരസഭയിൽ നിന്നും വിജയിച്ച ജന പ്രതിനിധികൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി.
തൃക്കാവ് നാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൊന്നാനി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ആർ ഗായത്രി ഉദ്ഘാടനം ചെയ്തു.
പി സി ഡബ്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
മുൻസിപ്പൽ പ്രസിഡന്റ് ഹനീഫ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
ജന പ്രതിനിധികൾക്ക് കമ്മിറ്റി ഭാരവാഹികൾ ഷാൾ അണിയിച്ചു.
നഗരസഭ ചെയർപേഴ്സൺസി വി സുധ , പ്രതിപക്ഷ നേതാവ് ടി കെ അഷ്റഫ്, വൈ: ചെയർമാൻ
സി പി സക്കീർ,സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി കെ മശ്ഹൂദ്, റീന പ്രകാശൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ഡോ: അബ്ദുറഹ്മാൻകുട്ടി, രാജൻ തലക്കാട്ട്, അബ്ദുട്ടി പി എം , ബീക്കുട്ടി ടീച്ചർ, ശാരദ ടീച്ചർ,
ടി വി സുബൈർ, എൻ പി അഷ്റഫ് , അഷ്റഫ് മച്ചിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.
സെക്രട്ടറി മുജീബ് കിസ്മത്ത് സ്വാഗതവും,വനിതാ സെക്രട്ടറി സബീന ബാബു നന്ദിയും പറഞ്ഞു.