തക്കാരം 2022 : പാചക മത്സരം സീസൺ 7 എടപ്പാൾ അൻസാർ കോളേജിൽ, ഡിസംബർ 24 ന്

തക്കാരം 2022 : പാചക മത്സരം സീസൺ 7 എടപ്പാൾ അൻസാർ കോളേജിൽ, ഡിസംബർ 24 ന്

എടപ്പാൾ: സ്ത്രീത്വം സമത്വം നിർഭയത്വം എന്ന ശീർഷകത്തിൽ ഡിസംബർ 31 , ജനുവരി 1 (ശനി,ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം ) നടക്കുന്ന PCWF വനിതാ എട്ടാം വാർഷിക സമ്മേളനവും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും പ്രചരണാർത്ഥം പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന
*തക്കാരം- 2022 പാചക മത്സരം സീസൺ 7 എടപ്പാൾ അംശകച്ചേരി അൻസാർ കോളേജിൽ വെച്ച് ഡിസംബർ 24 ന്* നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.
പാചക മത്സരത്തോടൊപ്പം വിവിധ കലാ പരിപാടികളും ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2 മണിമുൽ ചടങ്ങുകൾ ആരംഭിക്കുന്നതാണ്.
ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പലഹാരങ്ങളാണ് മത്സരത്തിനായി കൊണ്ടു വരേണ്ടത്.
മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്ന അമ്പത് പേർക്ക് മാത്രമേ മത്സരത്തിന് അവസരമുളളു.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം പ്രശസ്തി പത്രവും, ഒന്നാം സ്ഥാനത്ത് എത്തുന്നവരെ *പൊൻറാണി* യായി പ്രഖ്യാപിക്കുകയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഉൾപ്പെടെ സ്വർണ്ണ നാണയം സമ്മാനമായി നൽകുന്നതുമാണ്.
മത്സരത്തിന് എത്തുന്ന പലഹാരങ്ങൾ ലേലം ചെയ്ത് ലഭിക്കുന്ന സംഖ്യ 2023 ജനുവരി ഒന്നിന് നടക്കുന്ന പത്താംഘട്ട വിവാഹ സംഗമത്തിലേക്ക് വിനിയോഗിക്കുന്നതാണ്.
പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെയും, വനിതാ കേന്ദ്ര കമ്മിറ്റി , വിവിധ ഘടകങ്ങളിലെ പ്രതിനിധികളുടെയും സംയുക്ത യോഗം അൻസാർ കൊളേജിൽ ചേർന്നാണ് സംഘാടക സമിതി രൂപീകരിച്ചത്.
സംഘാടക സമിതി രൂപീകരണ യോഗം വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറയുടെ അധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി ട്രഷറർ ഇ പി രാജീവ് ഉദ്ഘാടനം ചെയ്തു.
31 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
ഹിഫ്സു റഹ്മാൻ (ചെയർമാൻ)
ഖൈറുന്നിസ പാലപ്പെട്ടി (കൺവീനർ)
മാലതി വട്ടംകുളം ,എം പി എം സബിത എടപ്പാൾ (വൈ: ചെയർ..) രാജലക്ഷ്മി കാലടി , നാരായണൻ മണി പൊന്നാനി (ജോ: കൺ…) തുടങ്ങിയവർ പ്രധാന ഭാരവാഹികളാണ്.
ഖലീൽ റഹ്മാൻ സ്വാഗതവും, ഹിഫ്സു റഹ്മാൻ നന്ദിയും പറഞ്ഞു.