പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി ഗ്ലോബൽ ആരോഗ്യ സമിതിയുടെ സഹകരണത്തോടെ ഓൺലൈനിൽ സംഘടിപ്പിച്ച "ഡോക്ടറോട് ചോദിക്കാം" ആരോഗ്യ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി.
ഫാദർ ഡേവിഡ് ചിറമേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നർമം കലർന്ന സ്വതസിദ്ധ ശൈലിയിൽ ശ്രോതാക്കളുടെ മനം കവർന്ന അദ്ദേഹം ആഴമേറിയ വിഷയങ്ങൾ ലളിതമായി ഉദ്ഘാടന പ്രസംഗത്തിൽ അവതരിപ്പിച്ചു.
ഡോ: സൗമ്യ സരിൻ നയിച്ച ചോദ്യോത്തര സെഷൻ എല്ലാ നിലക്കും നിലവാരം പുലർത്തിയതായിരുന്നു. സംശയങ്ങൾ ഉന്നയിച്ചവർക്ക്, പെട്ടെന്നു തന്നെ പൂർണമായും തൃപ്തി വരുന്ന തരത്തിൽ ചടുലമായ മറുപടികളുമായി ഡോ: സൗമ്യ മികവ് പുലര്‍ത്തി. കോവിഡ് സംബന്ധിച്ചു ഒട്ടനവധി സംശയങ്ങളും തെറ്റിദ്ധാരണകളും ഒരു പരിധിവരെ ദൂരീകരിക്കാൻ കഴിഞ്ഞതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
PCWF ഗ്ലോബൽ ആരോഗ്യ സമിതി ചെയർമാൻ കെ പി അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. ഖത്തർ കമ്മിറ്റി പ്രസിഡണ്ട് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി കെ അബൂബക്കർ മുഖ്യാഥിതിയായിരുന്നു. രാജൻ തലക്കാട്ട്, ലത്തീഫ് കളക്കര, മുനീറ ടി തുടങ്ങിയവർ ആശംസ നേർന്നു.
യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഷഹീർ ഈശ്വരമംഗലം, ലത്തീഫ് കടവനാട് (യു.എ.ഇ ) ജാസിർ പള്ളിപ്പടി (സഊദി)
അഷ്റഫ് യു (കൂവൈത്ത്), അബ്ദുറഹ്മാൻ പി.ടി (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു.
പ്രശസ്ത കലാകാരന്മാരുടെ ഗാനോപഹാരത്തോടെ ചടങ്ങിന് സമാപ്തിയായി.

