ജനോപകാര സംഘടനകൾ നാടിൻറ പുരോഗതിക്ക്  അനിവാര്യം. വട്ടം കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ

ജനോപകാര സംഘടനകൾ  നാടിൻറ പുരോഗതിക്ക്  അനിവാര്യം. വട്ടം കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ

വട്ടംകുളം: പി സി ഡബ്ല്യു എഫ് പോലുളള ജനോപകാര സംഘടനകൾ നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും,
പതിനാല് വർഷം കൊണ്ട് നഗരസഭ പരിധിയിൽ ഉണ്ടായ വളർച്ചയുടെ പ്രതിഫലനമാണ് താലൂക്കിലേക്ക് ഉണ്ടായ വിപുലീകരണമെന്നും വട്ടം കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ അഭിപ്രായപ്പെട്ടു.

പതിനാലാം വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി  ശുകപുരം മദേഴ്സ് മോണ്ടിസോറി ടീച്ചേഴ്സ് ട്രൈനിംഗ് ഹാളിൽ സംഘടിപ്പിച്ച വട്ടം കുളം പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏട്ടൻ ശുകപുരം അധ്യക്ഷത വഹിച്ചു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.

ഹസ്സൻ ഫിറ്റ് വെൽ പ്രവർത്തന റിപ്പോർട്ടും  , അബ്ദുല്ലകുട്ടി മാസ്റ്റർ മൂതൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

നിലവിലുളള അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് , അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക്  (2022- 2025) പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പി കോയക്കുട്ടി മാസ്റ്റർ , ടി മുനീറ, വാർഡ് കൗൺസിലർ എം എ നജീബ്, ടി പി മുഹമ്മദ് ഹാജി, ടി പി ഹൈദർ അലി തുടങ്ങിയവർ സംസാരിച്ചു.
മോഹനൻ പാക്കത്ത് സ്വാഗതവും, മാലതി എം നന്ദിയും പറഞ്ഞു.