ജനപ്രതിനിധികളെ സന്ദർശിച്ച് PCWF സാരഥികൾ അഭിനന്ദനം അറിയിച്ചു.

ജനപ്രതിനിധികളെ സന്ദർശിച്ച്  PCWF സാരഥികൾ അഭിനന്ദനം അറിയിച്ചു.

പൊന്നാനി : താലൂക്കിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ സന്ദർശിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ അഭിനന്ദനം അറിയിച്ചു.
പൊന്നാനി നിയോജക മണ്ഡലം എം എൽ എ കെ പി നൗഷാദ് അലി, തവനൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ: വി എസ് ജോയ് എന്നിവരെ ഷാൾ അണിയിക്കുകയും പൊന്നാനിയുടെ ചരിതം “പാനൂസ” പരിഷ്ക്കരിച്ച പതിപ്പ് കൈമാറുകയും ചെയ്തു.
ഗ്ലോബൽ പ്രസിഡണ്ട് സി എസ് പൊന്നാനിയുടെ നേതൃത്വത്തിൽ കേന്ദ്ര സാരഥികളും, വനിതാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.