കാര്‍ഷിക മേഖലയിൽ സമഗ്ര മുന്നേറ്റത്തിന് പി സി ഡബ്ല്യൂ എഫ് എവർ ഗ്രീൻ

കാര്‍ഷിക മേഖലയിൽ സമഗ്ര മുന്നേറ്റത്തിന് പി സി ഡബ്ല്യൂ എഫ് എവർ ഗ്രീൻ

മാറഞ്ചേരി.കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരന്തരവും സജീവവുമായ ഇടപെടലുകൾ നടത്താൻ പനമ്പാട് മൊയ്തു മൗലവി കൃഷ്ണ പണിക്കർ സ്മാരക വായനശാലയിൽ ചേര്‍ന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി യോഗം തീരുമാനിച്ചു.
മുറ്റത്തൊരു കൃഷി തോട്ടം , കാരറ്റ്/കാബേജ് തൈകൾ വിതരണം, ഫിഷ് അമിനോ ആസിഡ്, കോഴിമുട്ട അമിനോ ആസിഡ് എന്നിവ നിർമിക്കുന്നതിന് ട്രെയിനിംഗ് ക്ലാസുകൾ സംഘടിപ്പിക്കൽ, തെരെഞ്ഞെടുത്ത നൂറോളം അംഗങ്ങളുടെ വീടുകളിൽ പച്ചമുളക് നടൽ തുടങ്ങി വിവിധ പദ്ധതികൾക്ക് രൂപം നൽകി.
കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള ശ്രദ്ധേയമായ പരിശ്രമങ്ങളും, ജലസ്രോതസുകളും മണ്ണും സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും സമിതി ലക്ഷ്യമിടുന്നുണ്ട്.
സമിതി ചെയർപേഴ്സൺ ശാരദ ടിച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു.
ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.
പി കോയക്കുട്ടി മാസ്റ്റർ , മുനീറ ടി,
മോഹനൻ പി വട്ടംകുളം,കോമളം,
ബഷീർ, ഷരീഫ് , റാഫിന ശിഹാബ്, , മുബഷീർ നരിപ്പറമ്പ്, പി.എ അബ്ദുൽ അസീസ് (യു.എ.ഇ) തുടങ്ങിയവർ സംബന്ധിച്ചു.
ആരിഫ മാറഞ്ചേരി നന്ദി പറഞ്ഞു.