കരിയർ സമ്മിറ്റ് സംഘടിപ്പിച്ചു

കരിയർ സമ്മിറ്റ് സംഘടിപ്പിച്ചു

മാറഞ്ചേരി : എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി സിജി പൊന്നാനി, പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി , ഒരുമ മാറഞ്ചേരി, സംയുക്തമായി സംഘടിപ്പിച്ച ടേണിംഗ് പോയിന്റ് – സമ്പൂർണ്ണ കരിയർ സമ്മിറ്റ് മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു .

രാവിലെ +2 വിദ്യാർഥികൾക്കായി നടന്ന കരിയർ ടോക്കിൽ പ്രശസ്ത കരിയർ വിദഗ്ദനും സിജി സീനിയർ ഫാക്കൽട്ടിയുമായ ഡോ: ഷെരീഫ് കാസർഗോഡ് വിഷയം അവതരിപ്പിച്ചു.

അബ്ദുൽ ഗഫുർ അൽഷാമ സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൽ ലത്തീഫ് കളക്കര അധ്യക്ഷത വഹിച്ചു.
മുൻ ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി എ അബ്ദുൽ ലത്തീഫ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.

പി സി ഡബ്ലു എഫ് വർക്കിംഗ് പ്രസിഡന്റ്‌ കോയക്കുട്ടി മാസ്റ്റർ, മാറഞ്ചേരി ഘടകം പ്രസിഡന്റ്‌ ഹൈദരലി മാസ്റ്റർ എന്നിവർ സംസാരിച്ചു. ശ്രീരാമാനുണ്ണി മാസ്റ്റർ നന്ദി പറഞ്ഞു.

ഉച്ചക്ക് ശേഷം പത്താം ക്‌ളാസുകാർക്ക് വേണ്ടിയുള്ള ഉപരി പഠന മാർഗ്ഗ നിർദേശ സെഷനിൽ വിജയഭേരി കോർഡിനേറ്ററും സിജി മാസ്റ്റർ ട്രെയിനറുമായ ടി സലിം കുട്ടികളുമായി സംവദിച്ചു.

ഇബ്രാഹിം മാസ്റ്റർ ബിയ്യം സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൽ ലത്തീഫ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു.

അടാട്ട് വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഹയർസെക്കന്ററി വിഭാഗം മുൻ ജോയിന്റ് ഡയറക്ടറും പൊന്നാനി സിവിൽ സർവീസ് അക്കാഡമി കോർഡിനേറ്ററുമായ പ്രൊഫ: ഇമ്പിച്ചിക്കോയ വിദ്യാർത്ഥികളുമായി സംവദിച്ചു.

കരിയർ സംബന്ധിച്ച സംശയങ്ങൾക്ക് റാഫി വെളിയങ്കോടും ,ഏകജാലക പ്രവേശനം സംബന്ധിച്ച് ബിയ്യം
ഇബ്രാഹിം മാസ്റ്ററും മറുപടി നൽകി.

എം ടി നജീബ് മാറഞ്ചേരിയുടെ നന്ദി പ്രകടനത്തോടെ കരിയർ സമ്മിറ്റിന് പരിസമാപ്തിയായി.