പൊന്നാനി: ലോക്ഡൗൺ ട്രോളിംഗ് നിരോധനം കടലാക്രമണം എന്നിവ കൊണ്ട് ദുരിതത്തിലായ നിത്യ ജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഓൺലൈൺ പഠനത്തിനാവശ്യമായ മൊബൈൽ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതി നിവേദനം സമർപ്പിച്ചു.
ഇത് സംബന്ധമായ പത്ര വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻറ അടിസ്ഥാനത്തിൽ സംഘടനയുടെ അടിയന്തര പഠന സഹായം കഴിഞ്ഞ ദിവസം തീരദേശത്തെ ഒരു കുടുംബത്തിന് എത്തിച്ചിരുന്നു.
നഗരസഭയുടെ പല വാർഡുകളിലും പ്രത്യേകമായി തീരദേശ മേഖലയിൽ ധാരാളം വിദ്യാർത്ഥികൾക്ക് പഠനത്തിൻറ ഭാഗമായി ഇനിയും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
ഇതിനാവശ്യമായ അടിയന്തര ഇടപെടലുകൾ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും, ആവശ്യമായി വരുന്ന പക്ഷം സന്നദ്ധ സംഘടനകളുടെയും, പ്രമുഖ വ്യക്തികളുടെയും മീറ്റിംഗ് വിളിച്ച് കൂട്ടി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സാലിഹ് മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര, ഖലീൽ റഹ്മാൻ, അബ്ദുൽ ഗഫൂർ ഷാമ തുടങ്ങിയവർ സംബന്ധിച്ചു.
#pcwf #pcwf4ponnani #petition #ponnani #education #edusamithi

