പൊന്നാനി : സ്വന്തം ജീവിതം മാറ്റി വെച്ച് നിസ്വാർത്ഥ സേവനം നടത്തി മാതൃക കാണിച്ച പരോപകാരിയായിരുന്നു ഒ കെ ഉമർ എന്നും, കെടുതി അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിൻറ ഓർമ്മകൾ പൊന്നാനിയുടെ മണ്ണിൽ മായാത്ത അടയാളപ്പെടുത്തലായി എന്നും നിലനില്‍ക്കുമെന്നും
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച
ഒന്നാം അനുസ്മരണ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പി സി ഡബ്ല്യു എഫ് സംഘടനയുടെ മുൻ കാല സാരഥിയും വിയോഗം വരെ സെക്രട്ടറിയുമായിരുന്നു ഒ കെ ഉമർ.
ടൗൺ പ്ലാസയിൽ നടന്ന അനുസ്മരണ സംഗമത്തിൽ പി കോയ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.വി. മുഹമ്മദ് നവാസ് അനുസ്മരണ പ്രഭാഷണം നടത്തി.
രാജൻ തലക്കാട്ട്, ഏട്ടൻ ശുകപുരം , ലത്തീഫ് കളക്കര, ഇ. പി.രാജീവ്,
മുനീറ ടി , അബ്ദുട്ടി പി.എം , മാമദ് കെ
ആദം സി , ജി മുഹമ്മദ് സിദ്ധീഖ് , ഫഹദ് ബിൻ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
ടി.വി സുബൈർ സ്വാഗതവും പി ടി ശഹീർ മേഘ നന്ദിയും പറഞ്ഞു.
അനുസ്മരണത്തിൻറ ഭാഗമായി മുൻസിപ്പൽ കമ്മിറ്റി വക കുറ്റിപ്പുറം ഇല സ്ഥാപനത്തിലെ നൂറോളം നിർദ്ധനർക്ക് ഭക്ഷണ വിതരണവും നടത്തി.

