എ കെ മുസ്തഫ രണ്ടാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു.

എ കെ മുസ്തഫ രണ്ടാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു.

പൊന്നാനി : താലൂക്കിലെ സാമൂഹ്യ സേവകർക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖജാഞ്ചിയായിരുന്ന എ. കെ. മുസ്തഫയുടെ നാമധേയത്തിൽ നൽകി വരുന്ന "എ കെ മുസ്തഫ രണ്ടാമത് സാമൂഹ്യ സേവന പ്രതിഭ പുരസ്കാരത്തിന് മുൻ എം പി യും ,നഗരസഭാ ചെയർമാനുമായിരുന്ന സി ഹരിദാസും , "കർമ്മ" സംഘടനയുടെ സാരഥിയും സാമൂഹ്യപ്രവർത്തകനുമായ ഇസ്മയിൽ ബഷീറും അർഹരായി.
പി സി ഡബ്ല്യു എഫ്യു യു എ.ഇ ഘടകം നൽകുന്ന 10001 ക്യാഷ് അവാർഡ്, ഉപഹാരം, പ്രശസ്തി പത്രം എന്നിവ ഡിസംബർ മുപ്പത്തിയൊന്നാം തീയതി എം ഇ എസ് കോളേജിൽ വച്ച് നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രൊഫ. എം. എ. ബേബി, കെ വി നദീർ, ഷാജി ഹനീഫ് എന്നിവര്‍ അടങ്ങിയ അവാർഡ് നിർണ്ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.