എ കെ മുസ്തഫ മൂന്നാമത് PCWF സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം: നാമ നിർദ്ദേശം സ്വീകരിക്കുന്നു

എ കെ മുസ്തഫ മൂന്നാമത്  PCWF സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം: നാമ നിർദ്ദേശം സ്വീകരിക്കുന്നു

പൊന്നാനി: താലൂക്കിലെ മികച്ച സാമൂഹ്യ സേവകന് പരേതനായ എ കെ മുസ്തഫ യുടെ പേരിൽ
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നൽകി വരുന്ന സാമൂഹ്യ സേവന പുരസ്കാരത്തിന് നാമ നിർദ്ദേശം സ്വീകരിക്കുന്നു.

PCWF കേന്ദ്ര കമ്മിറ്റി ട്രഷററും, പ്രവാസി ബിസിനസ്സുകാരനുമായിരുന്ന എ കെ മുസ്തഫ സാമൂഹ്യ സേവന മേഖലയിൽ നിസ്തുലമായ സേവനം ചെയ്തുവന്നിരുന്നയാളാണ്.

2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന PCWF പതിനേഴാം വാർഷിക സമ്മേളന- പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ വേദിയിൽ
വെച്ച് തെരഞ്ഞെടുത്ത പ്രതിഭയ്ക്ക് 10001രൂപ ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, പുരസ്ക്കാരം എന്നിവ വിതരണം ചെയ്യുന്നതായിരിക്കും…!

സേവന പ്രവര്‍ത്തനങ്ങളുടെ
വിശദവിവരങ്ങളടങ്ങിയ ഡാറ്റ പൊന്നാനി ചന്തപ്പടിയിലെ PCWF കേന്ദ്ര കമ്മിറ്റി ഓഫിസിലെത്തിക്കുക.
അവസാന തിയ്യതി: 31/10/2024

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ജാസ്മിൻ എ.പി,
കോ ഓർഡിനേറ്റർ
പുരസ്കാര സമിതി
+91 98954 39726