അന്താരാഷ്ട്ര വനിതാ ദിനം: പി സി ഡബ്ല്യു എഫ് വനിതാ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
പൊന്നാനി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വനിതകൾക്കായി
ഓലമെടയൽ, ചൂലുണ്ടാക്കൽ എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ചന്തപ്പടി ഓഫീസിൽ ചേർന്ന യോഗം ടി മുനീറയുടെ അധ്യക്ഷതയിൽ ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് നവാസ് സി വി , വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ , സെക്രട്ടറി സുബൈർ ടി.വി എന്നിവർ സംസാരിച്ചു.
പ്രവർത്തന റിപ്പോർട്ട്
ഫാത്തിമ ടി വിയും, സാമ്പത്തിക റിപ്പോർട്ട് റംല കെ പി യും അവതരിപ്പിച്ചു.
മാർച്ച് 6 ന് ചന്തപ്പടി ടൗൺ പ്ലാസയിൽ നടക്കുന്ന ഒ.കെ.ഉമർ ഒന്നാം അനുസ്മരണത്തിൽ വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
സബീന ബാബു സ്വാഗതവും ബുഷറ വി നന്ദിയും പറഞ്ഞു.

