അന്താരാഷ്ട്ര വനിതാ ദിനം: സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനം:  സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

എടപ്പാൾ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പി.ജി അക്കാദമിയിൽ വച്ച്
സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു .
പി സി ഡബ്ല്യൂ എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് കവിത ശങ്കർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
വേണുഗോപാൽ എം സി അധ്യക്ഷത വഹിച്ചു.
ഖലീൽ റഹ്മാൻ, രാജീവ് ഇ പി എന്നിവർ ആശംസകളർപ്പിച്ചു.
ടി നിധിൻ ദാസ് സ്വാഗതവും ബീന ജി നായർ നന്ദിയും പറഞ്ഞു.