വിജയ തീരം – 22 ; വിജയികൾക്ക് അനുമോദനവും , കരിയർ ടോക്കും സംഘടിപ്പിച്ചു.
വെളിയങ്കോട് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കേന്ദ്ര വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. , പ്ലസ് ടു പരീക്ഷകളിൽ വിജയികളായ പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെയും പൊന്നാനി നഗരസഭയിലെയും പി സി ഡബ്ല്യു എഫ് അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും , കരിയർ ടോക്കും സംഘടിപ്പിച്ചു.
വിജയ തീരം – 22 എന്ന പേരിൽ വെളിയങ്കോട് ഉമരി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേയിൽ ഉദ്ഘാടനം ചെയ്തു.
അക്കാദമിക്ക് പരീക്ഷകളിലും മൽസര പരീക്ഷകളിലും വിജയിക്കാനല്ല,
നല്ല മനുഷ്യനാകാനാണ് വിദ്യാഭ്യാസം നേടുക വഴി സാധ്യമാകേണ്ടതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ.വി.കെ. ബേബി അധ്യക്ഷത വഹിച്ചു. കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സമിതി വൈ: ചെയർമാൻ ലത്തീഫ് കളക്കര കരിയർ ടോക്കിന് നേതൃത്വം നൽകി.
പി.കോയക്കുട്ടി മാസ്റ്റർ, ടി. മുനീറ, സി.വി. മുഹമ്മദ് നവാസ്, അബ്ദുൾ ലത്തീഫ് മാറഞ്ചേരി, സുഹറ ബാബു, ഷഹീർ ഈശ്വരമംഗലം, ഗഫൂർ അൽ ഷാമ എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സമിതി ജോ: കൺവീനർ ലത ടീച്ചർ മാറഞ്ചേരി നന്ദി പറഞ്ഞു.

