പൊന്നാനി : ഏ വി സ്ക്കൂളിൽ ജനുവരി 13 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സംഗമത്തിന് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു.
ഡോ : ഇബ്രാഹിം കുട്ടി പത്തോടി
ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡന്റ് അബ്ദുട്ടി പി എം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നാരായണൻ മണി പ്രവര്‍ത്തന റിപ്പോർട്ടും, ട്രഷറർ മുജീബ് കിസ്മത്ത്
സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഡോ: അബ്ദുറഹ്മാൻ കുട്ടി, സി വി മുഹമ്മദ് നവാസ്, ബീക്കുട്ടി ടീച്ചർ, ടി മുനീറ, എൻ പി അഷ്റഫ് നെയ്തല്ലൂർ, ടി വി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
മെഗാ മെഡിക്കൽ ക്യാമ്പ്, നേതൃത്വ പരിശീലന ശില്പശാല, ഫാമിലി ടൂർ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഫാമിലി ടൂർ കോർഡിനേറ്ററുമാരായി സി സി മൂസ, മുജീബ് കിസ്മത്ത്, ഉമ്മർ കൊളക്കാട്ട് എന്നിവരെ ചുമതലപ്പെടുത്തി.
ലീവ് പറയാതെ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്ന ഏഴ് പ്രവര്‍ത്തക സമിതി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ
തീരുമാനിച്ചു.
പുതുതായി ആരംഭിക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിലേക്ക് മൂന്ന് അംഗങ്ങളൾ തയ്യൽ മെഷീൻ ഓഫർ ചെയ്തു.
2024 പ്രവര്‍ത്തന വർഷത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ രൂപ രേഖ തയ്യാറാക്കാനും തീരുമാനമായി.
നാരായണൻ സ്വാഗതവും, ആർ വി മുത്തു നന്ദിയും പറഞ്ഞു.

