വട്ടംകുളം: ദേശീയ കർഷക ദിനമായ ഡിസംബർ 23 ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി സംഘടിപ്പിച്ച കർഷക സംഗമത്തിൽ യുവ കർഷകൻ വെളിയങ്കോട് സ്വദേശി അദ്നാനെ അനുമോദിച്ചു.
കാര്‍ഷിക രംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി വരുന്ന അദ്നാൻ പൊന്നാനി എം ഐ ബോയ്സ് സ്ക്കൂൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്ക്കൂൾ ശാസ്ത്ര- പ്രവർത്തി പരിചയ മേളയിൽ
ഹൈസ്ക്കൂൾ വിഭാഗം ബഡ്ഡിങ്, ഗ്രാഫ്റ്റിങ് ആൻറ് ലയറിംങ്ങിൽ ജില്ലക്കായി സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
വട്ടംകുളം മൂതൂർ മേൽ മുറിയിൽ
മോഹനൻ പാക്കത്ത് വസതിയിൽ നടന്ന കർഷക സംഗമം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു.
സി എസ് പൊന്നാനി അദ്നാനെ അനുമോദിച്ച് ഷാൾ അണിയിച്ചു.
എവർ ഗ്രീൻ ചെയർ പേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.
കൺവീനർ ഹൈദരലി മാസ്റ്റർ ആമുഖ ഭാഷണം നടത്തി.
റിട്ട. കൃഷി ഓഫീസർ അശോകൻ സി.വി കൃഷി സംബന്ധമായി ക്ലാസെടുത്തു.
ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഇ പി രാജീവ്, ടി മുനീറ, എസ് ലത ടീച്ചർ
തുടങ്ങിയവർ സംബന്ധിച്ചു.
പങ്കെടുത്തവർക്കെല്ലാം വിവിധ പച്ചക്കറി തൈകൾ വിതരണം ചെയ്തു.
മോഹനൻ പാക്കത്ത് സ്വാഗതവും, ആരിഫ മാറഞ്ചേരി നന്ദിയും പറഞ്ഞു.

