തവനൂർ: കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും, വിഷരഹിത പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ അംഗങ്ങൾക്കായി തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ കെ വി കെ ഓഡിറ്റോറിയത്തിൽ വെച്ച് ജൈവ പച്ചക്കറി ഏകദിന ക്ലാസ് സംഘടിപ്പിച്ചു.
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും, പോഷകാഹാരത്തിന്റെ പ്രസക്തിയെ കുറിച്ചും കെ വി കെ അസിസ്റ്റന്റ് പ്രൊഫ: ലിലിയയും,
ജൈവ കൃഷി നടീൽ മുതൽ വളപ്രയോഗം, വിളവെടുപ്പ് എന്നിവയെ കുറിച്ച് പ്രൊഫ: അഖിലും ക്ലാസെടുത്തു
മുനിസിപ്പാലിറ്റി പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുത്ത നാൽപ്പതോളം പേർ ക്ലാസിൽ പങ്കെടുത്തു.
പങ്കെടുത്തവർക്കെല്ലാം ജൈവ കീടനാശിനി വിത്തുകളുടെ കിറ്റുകൾ വിതരണം ചെയ്തു.
ഹൈദരലി മാസ്റ്റർ സ്വാഗതവും, ശാരദ ടീച്ചർ നന്ദിയും പറഞ്ഞു

