പി സി ഡബ്ലിയു എഫ് ഒമാൻ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് ഒമാൻ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്കത്ത്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് ബ്ലഡ് ബാങ്ക് ബൗഷർ അധികൃതരുടെ നേതൃത്വത്തിൽ ബദർ അൽ സമാ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്തു.
ഒമാനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
രക്തദാനത്തിലൂടെ ഒമാനിലെ എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരാൻ പി സി ഡബ്ലിയു എഫ് സംഘടനയ്ക്ക് സാധിച്ചു എന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സന്തോഷ് കുമാർ പറഞ്ഞു.
ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ലും ബദർ അൽ സമാ ഹോസ്പിറ്റൽ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു
നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷത വഹിച്ചു ബദർ അൽ സമാ റൂവി മാനേജർ ജയറാം, പി സി ഡബ്ല്യു എഫ് ഉപദേശ സമിതി ചെയർമാൻ പി വി ജലീൽ, കെ നജീബ് എന്നിവർ
ആശംസ നേർന്നു.
പി വി സുബൈർ, ഒമേഗ ഗഫൂർ ശിംജിത്, ശിഫാലി, റംഷാദ്, സൽ‍മ നസീർ, സമീർ സിദ്ദീഖ്, ശമീമ സുബൈർ, ലിസി ഗഫൂർ, സുഹറ ബാവ, സീന സാദിക്ക്, രതീഷ്, മുനവ്വർ, ശംസീർ, റമീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
സഫീർ സ്വാഗതവും സൽ‍മ നജീബ് നന്ദിയും പറഞ്ഞു.