PCWF ലോക പരിസ്ഥിതി ദിനം ആചരിച്ചു.

PCWF ലോക പരിസ്ഥിതി ദിനം ആചരിച്ചു.

പൊന്നാനി : ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ സമിതി വൃക്ഷതൈ വിതരണം നടത്തി.
കൈപ്പറ്റിയ തൈകൾ സ്വന്തം ഭവനങ്ങളിലും പൊതുയിടങ്ങളിലും ഓരോ ഘടകങ്ങൾ വഴി നടുന്നതിനുളള ഏർപ്പാടുകളും ചെയ്തു.
ചന്തപ്പടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ, എവർഗ്രീൻ സമിതി ചെയർപേഴ്സൺ ശാരദ ടീച്ചർ, കൺവീനർ ഹൈദരലി മാസ്റ്റർ, ഉപാധ്യക്ഷൻ മോഹനൻ പാക്കത്ത്, പി സി ഡബ്യൂ എഫ് ബഹറൈൻ പ്രതിനിധി ഫസലു റഹ്മാൻ മൂച്ചിക്കൽ,
വനിതാ കമ്മിറ്റി പ്രതിനിധികളായ റംല കെ പി, സബീന ബാബു, റാഫിന, റജുല ബാവ തുടങ്ങിയവർ സംബന്ധിച്ചു.