എടപ്പാൾ: ലഹരി വിരുദ്ധ സമൂഹ സൃഷ്ടിക്കായ് പോലീസ് – എക്സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെ പൊന്നാനി കൾച്ചറൾ വേൾഡ് ഫൗണ്ടേഷൻ ജനസേവന വിഭാഗം ആരംഭിച്ച ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായുളള ഹയർ സെക്കണ്ടറി തല ബോധവത്കരണത്തിന് എടപ്പാൾ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും തുടക്കം കുറിച്ചു.
പി.ടി.എ പ്രസിഡന്റ് അഡ്വ. കബീർ കാരിയത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു.
മദ്യനിരോധന സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഇ.എ ജോസഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഏട്ടൻ ശുകപുരം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കെ. എം. അബ്ദുൾ ഗഫൂർ (പ്രിൻസിപ്പാൾ) മോഹനൻ പാക്കത്ത്
(പ്രസിഡന്റ് PCWF വട്ടംകുളം), അബ്ദുൾ റഷീദ് (സെക്രട്ടറി PCWF വട്ടംകുളം) എന്നിവർ സംസാരിച്ചു.
ജൂൺ 26 ന് ആരംഭിച്ച കാംപയിൻ ഡിസംബർ 31 നാണ് സമാപിക്കുന്നത്.
PCWF വിദ്യാഭ്യാസ സമിതിയുടെ സഹകരണത്തോടെയാണ് ഹയർ സെക്കണ്ടറി തല ബോധവത്കരണങ്ങൾ സംഘടിപ്പിച്ചു വരുന്നത്.

