ചങ്ങരംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന ഈ വർഷത്തെ അധ്യാപക ദിനത്തിന്റെ ഭാഗമായുളള ആദരം, അനുസ്മരണം പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 4 ന് വൈകീട്ട് 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആലംങ്കോട് ലീലാ കൃഷ്ണൻ, വി വി രാമകൃഷ്ണൻ മാസ്റ്റർ, പ്രൊഫ: വി കെ ബേബി, സിദ്ധീഖ് മൗലവി അയിലക്കാട്,
ഡോ : അബ്ദുറഹ്മാൻ കുട്ടി, ഡോ : ഷാജി ഇടശ്ശേരി, അബ്ദുല്ലതീഫ് കളക്കര
തുടങ്ങിയവർ സംബന്ധിക്കുന്നു.
പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണവും, പ്രൊഫ: ഹംസ പി വി (പൊന്നാനി) അടാട്ട് വാസുദേവൻ മാസ്റ്റർ (ആലങ്കോട്) എസ് ലത ടീച്ചർ (മാറഞ്ചേരി) എന്നിവർക്ക് ആദരവുമാണ് നടക്കുന്നത്.

