ഓണം പൊന്നോണം ‐2023 PCWF പൂക്കള മത്സരം; വട്ടംകുളം പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി

ഓണം പൊന്നോണം ‐2023 PCWF പൂക്കള മത്സരം; വട്ടംകുളം പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി

എടപ്പാൾ: ഈ വർഷത്തെ ഓണാഘോഷത്തിൻറ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംശകച്ചേരി അൻസാർ കോളേജിൽ സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ വട്ടംകുളം പഞ്ചായത്ത് ടീം ഒന്നാം സ്ഥാനം നേടി.
പൊന്നാനി മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനവും, എടപ്പാൾ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
ആദ്യ മൂന്ന് സ്ഥാനക്കാർക്കും 3001, 2001, 1001 എന്നിങ്ങിനെ ക്യാഷ് അവാർഡും വിതരണവും ചെയ്തു. കറുവട്ടുമന ജയശ്രീയുടെ നേതൃത്വത്തിലുളള ജൂറി അംഗങ്ങൾ ജേതാക്കളെ പ്രഖ്യാപിച്ചു.
അവാർഡ് വിവരണ ചടങ്ങിൽ അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുനീറ ടി, ഏട്ടൻ ശുകപുരം, ഹിഫ്‌സു റഹ്മാൻ, സജീവ് (പ്രിൻസിപ്പൽ, അൻസാർ കോളേജ് ) ശാരദ ടീച്ചർ, മാലതി വട്ടംകുളം, പ്രദീപ് ഉണ്ണി ന്നമുക്ക് റഷീദ് അറയ്ക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
ലത ടീച്ചർ സ്വാഗതവും, ഖലീൽ റഹ്മാൻ എൻ നന്ദിയും പറഞ്ഞു.