പൊന്നാനി: ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായി 2023 ജൂൺ 26 മുതൽ ഡിസംമ്പർ 31 വരെയുള്ള ഏഴ് മാസ ക്കാലം പോലീസ് , എക്സൈസ് വിഭാഗം സഹകരണത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനസേവന വിഭാഗം യൂത്ത് വിഗ് സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിൻ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
സി ഐ വിനോദ് വലിയാറ്റൂർ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
പി എം റിയാസ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു.
യൂത്ത് വിംഗ് അംഗത്വ വിതരണ കാംപയിൻ ഉദ്ഘാടനം മഖ്ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങൾ നടത്തി.
ഡോ : അബ്ദുറഹ്മാൻ കുട്ടി, രാജൻ തലക്കാട്ട്, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ഡോ: ബുഷ്റ, ശാരദ ടീച്ചർ, ടി മുനീറ, മാലതി വട്ടംകുളം , അഷ്റഫ് നെയ്തല്ലൂർ, അടാട്ട് വാസുദേവൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
ടി വി സുബൈർ സ്വാഗതവും, റഹീന പി എം നന്ദിയും പറഞ്ഞു.
കാംപയിൻറ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലായി ലഘുലേഖ വിതരണം, കലാലയങ്ങളിലൂടെ, കാമ്പസ് തല പ്രചരണങ്ങൾ, റോഡ് ഷോ, സൈക്കിള്‍ റാലി,
ബൈക്ക് റാലി , മാരത്തണ്‍
സെമിനാറുകള്‍, ചിത്രപ്രദര്‍ശനം
തെരുവുനാടകം, പ്രബന്ധ – പ്രസംഗ മത്സരം ,പോസ്റ്റർ & കാർട്ടൂൺ മത്സരം കലാ കായിക മത്സരങ്ങൾ തുടങ്ങിയവ നടക്കും.

