എ.കെ. മുസ്തഫ, സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്തിത്വം: ഇ.ടി. മുഹമ്മദ് ബഷീർ എംപി

എ.കെ. മുസ്തഫ,  സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്തിത്വം:  ഇ.ടി. മുഹമ്മദ് ബഷീർ  എംപി

പൊന്നാനി : എ.കെ. മുസ്തഫ, സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം തന്നെയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എ.കെ. മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്‌കാരം സമർപ്പണവും അനുസ്മരണ സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രഥമ പുരസ്‌കാരത്തിന് അർഹനായ നജീബ് കുറ്റിപ്പുറത്തെ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പൊന്നാട അണിയിച്ചു.
മുസ്തഫയുടെ മാതാവ് മറിയുമ്മ ഉപഹാരം നൽകി.
നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർതൻ പ്രശസ്തിപത്രവും,
യു.എ.ഇ. കമ്മിറ്റി വക കാശ് അവാർഡ് പതിനായിരത്തി ഒന്ന് യു.എ.ഇ സെൻട്രൽ കമ്മിറ്റി ട്രെഷറർ പി.എ. അബ്ദുൽ അസീസും കൈമാറി.

ഓർമ്മയിലെ എ.കെ മുസ്തഫ എന്ന പേരിൽ
ഖത്തർ കമ്മിറ്റി വക പുറത്തിറക്കിയ സപ്ലിമെന്റ് സി. ഹരിദാസ്, നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യതിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ പി. കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാളിയേക്കൽ അനുസ്മരണ പ്രഭാഷണവും, നഗരസഭാ ചെയർമാൻ ആറ്റുപുറം ശിവദാസൻ ഉപഹാര സമർപ്പണ പ്രഭാഷണവും നടത്തി.

ജൂറി അംഗം കെ.വി. നദീർ, ബീകുട്ടി ടീച്ചർ,
പി.എ. അബ്ദുൽ അസീസ് (യു.എ.ഇ), ഹാഷിം (കുവൈറ്റ്), അനസ്‌കോയ (ഒമാൻ), ആബിദ് തങ്ങൾ (ഖത്തർ), അഷ്റഫ് നെയ്തല്ലൂർ (സൗദി)
മുസ്തഫ കൊളക്കാട് (ബഹ്റൈൻ)
തുടങ്ങിയവർ ആശംസകൾ നേർന്നു.

മനുഷ്യ മനസ്സുകളെ കീഴടക്കിയ അരുതായ്മകളെ ശുദ്ധികലശം നടത്താൻ ചുറ്റുമുള്ളതിലേക്കു കണ്ണോടിക്കണമെന്നും
അശരണരെ തലോടുന്നത് തന്നെ ഏറ്റവും നല്ല സാമുഹ്യ പ്രവർത്തനമാണെന്നും അവാർഡ് ജേതാവ് നജീബ് കുറ്റിപ്പുറം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

പി.സി.ഡബ്ല്യൂ. എഫ്‌ ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതവും, ഗ്ലോബൽ കമ്മിറ്റി വനിതാ വിങ് പ്രസിഡന്റ് ടി. മുനീറ നന്ദിയും പറഞ്ഞു.

https://www.facebook.com/pcwf.ponnani/videos/136713694810132/