പാലപ്പെട്ടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് വനിതാ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
പുതിയിരുത്തി അശ്റഫ് ആലുങ്ങലിന്റെ വസതിയിൽ ചേർന്ന വിവിധ വാർഡ് പ്രതിനിധികളുടെ യോഗത്തിൽ കദീജ മുത്തേടത്ത് അധ്യക്ഷയായി.
വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി. മുനീറ ഉദ്ഘാടനം ചെയ്തു.
സുഹറ ബാബു, ഷെമി സുജിത്ത്, അഷറഫ് മച്ചിങ്ങൽ, അഷറഫ് ആലുങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി ;
ഷമി സുജിത്ത് (പ്രസിഡന്റ്)
കൗലത്ത് (സെക്രട്ടറി)
കദീജ എം എം (ട്രഷറർ)
ഷാഹിൻ ബാനു,ഷമീമ
(വൈ: പ്രസിഡന്റ്)
ഷാമില, റൈഹാനത്ത് (ജോ : സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
പങ്കെടുത്ത വാർഡുകളിലെ പ്രതിനിധികളിൽ നിന്ന് 19 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.
2023 ഡിസംബർ 31 നകം അംഗത്വ കാംപയിൻ നടത്തി
എല്ലാ വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ച് ശേഷം പഞ്ചായത്ത് കൺവെൻഷൻ വിളിച്ച് ചേര്‍ത്ത് സ്ഥിരം കമ്മിറ്റിയെ തെരഞ്ഞെടുക്കാനും ധാരണയായി.
പാറ,അയിരൂർ പ്രദേശത്തും അടുത്ത ദിവസം തന്നെ വാർഡ് കമ്മിറ്റി വിളിച്ചുചേര്‍ക്കാൻ തീരുമാനമായി.
ചെറവല്ലൂർ പ്രദേശത്ത് വാർഡ് കമ്മിറ്റി വിളിക്കാൻ ഖദീജ മുത്തേടത്തിനെയും ചുമതലപ്പെടുത്തി.
ഹൗലത്ത് സ്വാഗതവും, റഷീദ നന്ദിയും പറഞ്ഞു.

