പൊൻസ്മൃതി സീസൺ – 3 സെപ്തമ്പർ മാസത്തിൽ ഖത്തറിൽ.

പൊൻസ്മൃതി  സീസൺ – 3 സെപ്തമ്പർ മാസത്തിൽ ഖത്തറിൽ.

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മറ്റി വാർഷിക ആഘോഷത്തിൻറ ഭാഗമായുളള പൊൻസ്‌മൃതി – സീസൺ 3 സെപ്തമ്പർ മാസത്തിൽ നടത്താൻ
എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ഇതിന് മുന്നോടിയായി 2023 ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കുന്ന അംഗത്വ ക്യാമ്പയിൻ ആചരിക്കുവാനും തീരുമാനിച്ചു.
അബൂ ഹമൂറിലുള്ള നാസ്കോ റസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ പി സി ഡബ്ല്യു എഫ് ഖത്തർ കമ്മിറ്റി
ജനറൽസെക്രട്ടറി ബിജേഷ് കൈപ്പട അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ലത്തീഫ് കളക്കര ഉദ്ഘാടനം ചെയ്തു.
അകാലത്തിൽ വിട്ടുപിരിഞ്ഞ പി സി ഡബ്ല്യു എഫ് ബാംഗ്ലൂർ
ഘടകം പ്രസിഡന്റ് ഹംസ റഹ്മാൻ സാഹിബിന്റെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സദാസമയ കർമനിരതനായ മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹമെന്നും ഈ വിയോഗം സംഘടനയ്ക്ക് വലിയ നഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സ്വാശ്രയ മാൾ ഷെയർ സമാഹരണത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിയ സ്വാശ്രയ കമ്പനി മാർക്കറ്റിംഗ് ഡയറക്ടർ കൂടിയായ ലത്തീഫ് കളക്കര പദ്ധതിയുടെ നിലവിലെ പുരോഗതിയെ കുറിച്ച് വിശദീകരിച്ചു. ഖത്തറിൽ നിന്നും ചുരുങ്ങിയ ദിവസം കൊണ്ട് നല്ലൊരു ഷെയർ സമാഹരണം നടത്താൻ സാധിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ വഴി ഷെയർ സമാഹരണം കൂടുതൽ പേരിലേക്ക് എത്തിക്കുവാനും ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെ അംഗത്വ ക്യാമ്പയിന്റെ കൂടെ തന്നെ ഷെയർ സമാഹരണ യജ്ഞം നടത്താനും തീരുമാനമെടുത്തു.
ഉപദേശക സമിതി അംഗമായ
അബ്ദുൽ സലാം മാട്ടുമ്മലിന് പി സി ഡബ്ല്യു എഫ് ഖത്തർ കമ്മിറ്റി ആക്ടിങ്
പ്രസിഡന്റിന്റെ അധിക ചുമതല നൽകി.
ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഹമ്മദ് ഷെരീഫിനെ നിയമിച്ചു.
താലൂക്കിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും എക്സിക്യൂട്ടീവ് പ്രാതിനിധ്യം ഉറപ്പ് വരുത്തുവാനും തീരുമാനിച്ചു.
രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനും,
നോർക്ക അംഗത്വം, പ്രവാസി ക്ഷേമനിധി തുടങ്ങിയവയിൽ ബോധവല്‍ക്കരണം നടത്താനും ഹെൽപ്‌ലൈൻ കമ്മറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു.
ഇഫ്താർ സംഗമം അവലോകനം നടത്തുകയും സാമ്പത്തിക റിപ്പോർട്ട്
അവതരിപ്പിക്കുകയും ചെയ്തു.
നൗഫൽ സ്വാഗതവും, ഖലീൽ റഹ്മാൻ
നന്ദിയും പറഞ്ഞു.