കുവൈറ്റ്: നീണ്ട 46 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹുസൈൻ സഖാഫ് എന്ന എം പി തങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.
1977 ജൂലൈ 2 ന് മുംബൈ വഴി കുവൈത്തിലെത്തിയ തങ്ങൾ കുവൈറ്റ് ഇറാഖ് യുദ്ധസമയത്ത് തൽക്കാലികമായി കുവൈറ്റിനോട് വിട പറഞ്ഞെങ്കിലും പത്തു മാസത്തിന് ശേഷം 1991ൽ വീണ്ടും കുവൈത്തിലെത്തി.
പി സി ഡബ്ല്യു എഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗമായും, എക്സിക്യൂട്ടീവ് മെമ്പറായും പ്രവർത്തിച്ചിരുന്നു.
ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് ഉപഹാരം കൈമാറി.
പ്രസിഡന്റ് യു അഷ്റഫ് അധ്യക്ഷത വഹിച്ചു.കെ വി യൂസുഫ് ഉദ്ഘാടനം ചെയ്തു.
എം മുബാറക്, എം വി മുജീബ്, അബ്ദുറഹ്മാൻ, ഇർഷാദ്, റാഫി തുടങ്ങിയവർ സംസാരിച്ചു.
എം പി തങ്ങൾ മറുപടി പ്രസംഗം നടത്തി.
എം വി മുസ്തഫ സ്വാഗതവും, മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.

