പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

വെളിയങ്കോട്: പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നായി തെരെഞ്ഞെടുത്ത 200 കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി ചെറിയ പെരുന്നാളിന് ആവശ്യമായ
ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
പ്രസിഡന്റ് കെ ടി ഹനീഫ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന വിതരണ ചടങ്ങ്
കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബിരിയാണി അരി, നെയ്യ്, അണ്ടി മുന്തിരി, പഞ്ചസാര, ചായപ്പൊടി, ഓയിൽ, വെളിച്ചെണ്ണ,അരിപ്പൊടി, സേമിയം ഉൾപ്പെടുന്ന പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാണ് അർഹരായവരുടെ വസതികളിൽ എത്തിച്ചു കൊടുത്തത്.
രുദ്രൻ വാരിയത്ത്, മുഹമ്മദ് പി പി ,
സുഹ്റ ബാബു , റംല ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.
റംല ഹനീഫ് സ്വാഗതവും, ഷാജി ഷംസു നന്ദിയും പറഞ്ഞു.