ദമാമിൽ സമൂഹ നോമ്പ് തുറ നടത്തി

ദമാമിൽ  സമൂഹ നോമ്പ് തുറ നടത്തി

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി -ദമാം മേഖല കമ്മിറ്റി സമൂഹ നോമ്പ് തുറ നടത്തി.
ഹോളിഡേയ്‌സ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് ഗ്ലോബൽ സെക്രട്ടറി എൻ പി അഷ്‌റഫ് നൈതല്ലൂർ ഉദ്ഘാടനം ചെയ്തു.
സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ബിജു ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.
അലി ചെറുവത്തൂർ, ഫൈസൽ,ആബിദ്, മെർമെയ്ഡ് കമ്പനി സി ഇ ഒ ദിനകരൻ എന്നിവർ ആശംസകൾ നേർന്നു.
എൻ പി ഷെമീർ( പ്രസിഡന്റ്) അലി ചെറുവത്തൂർ (സെക്രട്ടറി)
എന്നിവരുൾകൊളളുന്ന 7 അംഗ ദമാം മേഖല കമ്മിറ്റി രൂപീകരിച്ചു.
എൻ പി ഷെമീർ നൈതല്ലൂർ നന്ദി പറഞ്ഞു.