റാസൽ ഖൈമ ഇഫ്താർ സംഗമം

റാസൽ ഖൈമ ഇഫ്താർ സംഗമം

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റാസൽ ഖൈമ ഘടകം ഇന്ത്യൻ സ്‌പൈസ് റെസ്റ്റോറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
റാസൽ ഖൈമ ഘടകം പ്രസിഡന്റ്‌ മൊയ്‌തുണ്ണി സി പി യുടെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി ഉദ്ഘാടനം നിർവ്വഹിച്ചു.
റാസൽ ഖൈമ റിലീഫ് 2023 ന് സലീം കെ വി തുടക്കം കുറിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, ട്രഷറർ അബ്ദുൽ അസീസ്, അലി ഹസ്സൻ എന്നിവർ സന്നിഹിതരായിരുന്നു.
കുഞ്ഞിമുഹമ്മദ്, ശിഹാബ്, സുധീർ, ജലീൽ കാലടി, ജബ്ബാർ സി പി, ശറഫുദ്ധീൻ കോട്ടയിൽ, ശാമിൽ സി എം, നിഹാൽ, കബീർ പുതുപൊന്നാനി, റഫീഖ് എന്നിവർ നേതൃത്വം നൽകി.
വൈ: പ്രസിഡന്റ്‌ അനിരുദ്ധൻ സ്വാഗതവും ജനറൽ സെക്രട്ടറി അലി കോട്ടയിൽ നന്ദിയും പറഞ്ഞു.