അബുദാബിയിൽ ഇഫ്താർ സംഗമം നടത്തി

അബുദാബിയിൽ ഇഫ്താർ സംഗമം നടത്തി

പി സി ഡബ്ല്യു എഫ് അബുദാബിയിൽ ഇഫ്താർ സംഗമം നടത്തി.
അബുദാബി: വ്രതാനുഷ്ഠാന നാളുകളിൽ മനസ്സും ശരീരവും സംശുദ്ധമാക്കാനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ സജീവമാകാനും ഉദ്ബോധിപ്പിച്ച് കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അബുദാബി ചാപ്റ്റർ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പി സി ഡബ്ല്യു എഫ് ജി സി സി കോർഡിനേറ്റർ ഡോക്ടർ അബ്ദുറഹിമാൻ കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
അബുദാബി ചാപ്റ്റർ പ്രസിഡന്റ് അഷ്‌കർ പുതുപൊന്നാനി അധ്യക്ഷത വഹിച്ചു.
റിലീഫ് 2023 കാംപയിൻ,
അബ്ദുറസാഖ് മാറഞ്ചേരി (ലുലു ഗ്രൂപ്പ് എച്ച്.ആർ ഡയറക്ടർ ) തുടക്കം കുറിച്ചു.
സഫറുളള പാലപ്പെട്ടി (ശക്തി) അഷ്റഫ് പൊന്നാനി (കെ എം സി സി ) ഷെമീർ (ഇസ്മെക് ) അബ്ദുറഷീദ് ഹാജി, ഷബീർ മുഹമ്മദ്‌, ഷബീർ ഈശ്വരമംഗലം (ദുബൈ) അലി ഹസ്സൻ (ഷാർജ) തുടങ്ങിയവർ ആശംസ നേർന്നു.
യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്,
ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ ട്രഷറർ പി എ അബ്ദുൽ അസീസ് ഉൾപ്പെടെ
സെൻട്രൽ കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി ബഷീർ പാലക്കൽ സ്വാഗതവും,
വൈസ്പ്രസിഡണ്ട് മുഹമ്മദ്കുട്ടി മാറഞ്ചേരി നന്ദിയും പറഞ്ഞു.