ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഷാര്‍ജ: റമളാൻ വ്രതാനുഷ്ഠാനത്തിൻറ രണ്ടാം നാളിൽ പരസ്പര സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഷാര്‍ജ ഇന്ത്യൻ അസോസിയേഷനിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പൊന്നാനി കൾച്ചറൽ വേൾഡ് ‍ഫൗണ്ടേഷൻ ഷാര്‍ജ ഘടകം സംഘടിപ്പിച്ച ഇഫ്താർ സംഗമം, അസോസിയേഷൻ ജനറൽ സെക്രട്ടറി ടി വി നസീർ ഉദ്ഘാടനം ചെയ്തു.
പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
ഷാര്‍ജ ഘടകം പ്രസിഡന്റ് അലി ഹസ്സൻ അധ്യക്ഷത വഹിച്ചു.
റിലീഫ് 2023 കാംപയിൻ
പി കെ അബ്ദുൽ സത്താർ (റിയൽ കോഫി) മുജീബ് തറമ്മൽ (മോഡേൺ എയർ ഫിക്സ്) എന്നിവരിൽ നിന്നും തുടക്കം കുറിച്ചു.
ഗായകൻ അൻസാർ, യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ ട്രഷറർ പി എ അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
നസീർ ചുങ്കത്ത് സ്വാഗതവും, ഷാനവാസ് പി നന്ദിയും പറഞ്ഞു.