കുവൈത്ത്: ദേശീയദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം "പൊന്നാനി സംഗമം-2023" സംഘടിപ്പിച്ചു.
റിഗ്ഗയി ബലദിയ പാർക്കിൽ നടന്ന സംഗമം പ്രസിഡന്റ് യു അഷ്റഫിൻറ അധ്യക്ഷതയിൽ
ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു.
നവാസ് ആർ വി സ്വാഗതം പറഞ്ഞു.
മുജീബ് എം വി , സിദ്ധീഖ് ആർ വി , മുഹമ്മദ് ഷാജി എന്നിവർ ആശംസ നേർന്നു. സമീർ നന്ദി പറഞ്ഞു.
വിവിധയിനം കായികവിനോദ പരിപാടികൾക്ക് മുഹമ്മദ് ഷാജി, സിദ്ധീഖ് ആർ വി, ജെറീഷ്, അഷ്റഫ് കെ എന്നിവർ നേതൃത്വം നൽകി.
ഉച്ചഭക്ഷണം, സ്നാക്സ്, ചായ, റിഫ്രഷ്മെന്റ് എന്നിവക്ക് നവാസ് ആർ വി, ഷെരീഫ് കെ കെ , റാഫി, നൗഷാദ് റൂബി യൂസഫ് കെ വി എന്നിവർ നേത്രത്വം നൽകി.
കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു.നാല് മേഖലകൾ തമ്മിലുള്ള വടംവലി മത്സരത്തിൽ അബ്ബാസിയ്യ -ഫർവാനിയ സംയുക്ത മേഖല വിജയികളായി, ഫഹാഹീൽ മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ മേഖല കൺവീനർമാരായ ആബിദ് (സിറ്റി), നൗഷാദ് റുബി (ഫർവാനിയ) ഹാഷിം (ജലീബ്) അനൂപ് (ഫഹാഹീൽ), ജറീഷ് (ഹവല്ലി) മറ്റു പി സി ഡബ്ല്യു എഫ് എക്സിക്യൂട്ടീവ് അംഗങ്ങളും നൽകി.
തുടർന്ന് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്ന് മുതൽ പതിനഞ്ചു വരെയുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

