പച്ചക്കറി വിളവെടുപ്പും , തൈ വിതരണവും നടത്തി

പച്ചക്കറി വിളവെടുപ്പും , തൈ വിതരണവും നടത്തി

പച്ചക്കറി വിളവെടുപ്പും , തൈ വിതരണവും നടത്തി*
വെളിയങ്കോട്: പി സി ഡബ്ല്യു എഫ് എവർഗ്രീൻ പച്ചക്കറി വിളവെടുപ്പും, തൈ വിതരണവും താവളക്കുളം വി ഐ സി അറബിക്ക് വനിതാ കോളേജ് ഗ്രൗണ്ടിൽ സജ്ജമാക്കിയ എവർ ഗ്രീൻ കൃഷി തോട്ടത്തിൽ നടന്നു.
വിളവെടുപ്പ് ഉദ്ഘാടനം പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി അംഗം പ്രൊഫ: വി കെ ബേബി നിർവ്വഹിച്ചു.
വിത്ത് വിതരണം എവർ ഗ്രീൻ കേന്ദ്ര സമിതി ചെയർ പേഴ്സൺ ശാരദ ടീച്ചർ ഗവ: ഫിഷറീസ് എൽ പി സ്ക്കൂൾ പ്രധാന അധ്യാപകൻ കോയ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
തുടർന്ന് എവർ ഗ്രീൻ വെളിയങ്കോട് ഉപ സമിതി രൂപീകരണ യോഗം നടന്നു.
പ്രധാന ഭാരവാഹികളായി
റംല ഹനീഫ് (ചെയർ) റാബിയ കാദർ (വൈ : ചെയർ) മിസിരിയ (കൺവീനർ) ഹനീഫ് കെ ടി (കോർഡിനേറ്റർ) ബഷീർ പി സി , അബ്ദുറസാഖ് (അസി:കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടെ ഒമ്പതംഗ സമിതിയെ തെരഞ്ഞെടുത്തു.
പി സി ഡബ്ല്യു എഫ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹനീഫ് കെ ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ടി വി സുബൈർ
മുജീബ് കിസ്മത്ത്, സി സി മൂസ്സ (പൊന്നാനി) സുബൈദ പോത്തനൂർ (കാലടി) ഹൈദറലി മാസ്റ്റർ, ആരിഫ (മാറഞ്ചേരി) ഖലീൽ റഹ്മാൻ (എടപ്പാൾ) ഹൈറുന്നീസ പാലപ്പെട്ടി (പെരുമ്പടപ്പ്) രുദ്രൻ വാരിയത്ത്, ഷാജി ശംസു, മുഹമ്മദ്‌ ഷഹീർ അൻവരി (വെളിയങ്കോട്) തുടങ്ങിയവർ സംബന്ധിച്ചു.
റംല ഹനീഫ് സ്വാഗതവും, മുനീർ അരിക്കാട്ടിൽ നന്ദിയും പറഞ്ഞു.