*PCWF എവർ ഗ്രീൻ – മഞ്ഞൾകൃഷി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു*
മാറഞ്ചേരി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ കാര്‍ഷിക വിപ്ലവം സൃഷ്ടിക്കുന്ന "എവർ ഗ്രീൻ" മാറഞ്ചേരി മഞ്ഞൾകൃഷി വിളവെടുപ്പുത്സവം നടത്തി.
എമ്പത് കിലോയോളം മഞ്ഞൾ ലഭിച്ചു.മിതമായ നിരക്കിൽ അംഗങ്ങൾക്ക് വിതരണം ചെയ്തു.
പനമ്പാട് സെന്ററിൽ നടന്ന വിളവെടുപ്പുത്സവം മാറഞ്ചേരി കൃഷി ഓഫീസർ മഞ്ജു പി എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
അബ്ദുല്ലത്തീഫ് എ ,ശാരദ ടീച്ചർ, ഹൈദരലി മാസ്റ്റർ, ശ്രീരാമനുണ്ണി മാസ്റ്റർ , എം ടി നജീബ്, ആരിഫ പി , മുഹമ്മദ് അഷറഫ് , ലത ടീച്ചർ, കാട്ടിൽ മുഹമ്മദ്ക്കുട്ടി (അബുദാബി) കുഞ്ഞിമൂസ (ഖത്തർ) രുദ്രൻ വാരിയത്ത്, റംല , ഖൈറുന്നിസ പാലപ്പെട്ടി, ഹനീഫ്, അഷറഫ് പൂച്ചാമം, കോമളദാസ്, ജാസ്മിൻ, തുടങ്ങിയവർ സംബന്ധിച്ചു

