തക്കാരം – 2022 പാചക മത്സരം സീസൺ 7 ; സി വി ഹാജറക്ക് പൊൻറാണി പട്ടം നൽകി

തക്കാരം – 2022 പാചക മത്സരം സീസൺ 7 ; സി വി ഹാജറക്ക് പൊൻറാണി പട്ടം നൽകി

പൊന്നാനി: ഡിസംബർ 24 ന് എടപ്പാൾ അൻസാർ കോളേജിൽ സംഘടിപ്പിച്ച തക്കാരം – 2022 പാചക മത്സരം സീസൺ 7 ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൊന്നാനി നഗരസഭ അമ്പത്തി ഒന്നാം വാർഡിലെ സി വി ഹാജറ യ്ക്ക് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് പൊൻറാണി പട്ടം നൽകി.
പൊൻറാണി പട്ടം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാജറയ്ക്ക് സ്വർണ്ണ നാണയവും, രണ്ടാം സ്ഥാനത്തെത്തിയ എടപ്പാൾ അംശക്കച്ചേരി ഒമ്പതാം വാർഡിലെ കദീജത്തുൽ കുബ്റയ്ക്കും , മൂന്നാം സ്ഥാനം നേടിയ എടപ്പാൾ പഞ്ചായത്ത് വാർഡ് എട്ടിലെ സുഹറ പാടഞ്ചേരിയ്ക്കും ക്യാഷ് അവാർഡും, പങ്കെടുത്ത എല്ലാവർക്കും പ്രശസ്തി പത്രവും, സമ്മാനങ്ങളും വിതരണം ചെയ്തു.
ഇന്ത്യൻ ബുക്ക് ഓഫ് റക്കോഡും കലാം വേൾഡ് റെക്കോഡും നേടിയ ഹാദിയ റിയാസ് , തീരദേശത്ത് നിന്നും ആദ്യമായി എം ബി ബി എസ് നേടിയ ഡോ : സുൽഫത്ത്, എം ബി ബി എസ് നേടിയ പരേതനായ എ കെ മുസ്തഫയുടെ മകൾ ഡോ : റിള് വാന ഫർഹത്ത് , ശീർഷക നിർദ്ദേശ വിജയി സുമയ്യ: തുടങ്ങിയവർക്ക് ഉപഹാരവും സമ്മാനങ്ങളും നൽകി.
"സ്ത്രീത്വം സമത്വം നിർഭയത്വം" എന്ന ശീർഷകത്തിൽ പൊന്നാനി എം ഇ എസ് കോളേജ് ഒ കെ ഉമ്മർ നഗറിൽ നടന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷികത്തിൻറ ഭാഗമായി നടന്ന പൊതു സമ്മേളന ചടങ്ങിൽ വെച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.