പൊന്നാനി: കാര്യക്ഷമമായ പ്രവർത്തനങ്ങളാൽ സമ്പന്നമായ എട്ട് വർഷം പിന്നിട്ട പി.സി.ഡബ്ലിയു.എഫ്. വനിതാ പ്രതിനിധി സമ്മേളനം ശ്രദ്ധേയമായി. പ്രവർത്തന പരിധി പൊന്നാനി നഗരസഭയിൽ മാത്രമായി ഒതുങ്ങിയിരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി , താലൂക്ക് തലത്തിലേക്ക് വ്യാപകമാക്കിയതിന്റെ അടിസ്ഥാനത്തിൽ വനിതാ മുന്നേറ്റത്തിന്നാവശ്യമായ ഒട്ടേറെ പദ്ധതികൾക്ക് രൂപം നല്കി കൊണ്ടാണ് പ്രതിനിധി സംഗമം നടന്നത്.
പൊന്നാനി എം ഇ എസ് കോളേജിലെ ഒ കെ ഉമർ നഗറിൽ കാലത്ത് 10 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും , കേന്ദ്ര ഉപദേശക സമിതി അംഗവുമായ അഡ്വ: ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.
വനിതാ പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി എ അസ്മാബി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ റംല കെ പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം നിലവിലുളള കമ്മിറ്റി പിരിച്ചുവിടുകയും 43 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെ തെരെഞ്ഞെടുക്കുകയും ചെയ്തു.
ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ പി കോയക്കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ആരിഫ മാറഞ്ചേരി,ബൽഖീസ് കാലടി , ബബിത ഷാജി , ബുഷ്റ തുറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഖൈറുന്നിസ സ്വാഗതവും, സബീന ബാബു നന്ദിയും പറഞ്ഞു.

