പി സി ഡബ്ള്യു എഫ് കുവൈത്ത് ഈദ് സ്നേഹ സംഗമം – 2026 സംഘടിപ്പിച്ചു

പി സി ഡബ്ള്യു എഫ് കുവൈത്ത്  ഈദ് സ്നേഹ സംഗമം – 2026 സംഘടിപ്പിച്ചു

കുവൈറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഈദുൽ അദ്ഹ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “ഈദ് സ്നേഹ സംഗമം – 2026” പരിപാടി 27/05/2026 ബുധനാഴ്ച്ച വൈകുന്നേരം 6 മണി മുതൽ ശുവൈഖ് ബീച്ച് പാർക്കിൽ വെച്ച് സംഘടിപ്പിച്ചു. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി മുസ്തഫ മുന്ന ആമുഖ പ്രസംഗം നടത്തി. ഈദ് സംഗമം പ്രോഗ്രാം കൺവീനർ മൂസ ബാവ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അശ്റഫ് പി അധ്യക്ഷത വഹിച്ചു.
ചെയർമാൻ അശ്റഫ് യു പരിപാടി ഉദ്ഘാടനം ചെയ്തു. ഈദിന്റെ സന്ദേശമായ സൗഹൃദം, ഐക്യം, സഹോദര്യം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉൽബോധിപ്പിച്ചു.
ലേഡീസ് വിങ് ആക്ടിംഗ് പ്രസിഡന്റ് ഫെമിന അശ്റഫ്, ജനറൽ സെക്രട്ടറി സ്വർഗ സുനിൽ, കമ്മിറ്റി ട്രഷറർ അനൂപ് ഭാസ്കർ എന്നിവർ ആശംസകൾ നേർന്നു.
ജെന്റ്സ്, ലേഡീസ്, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ആവേശകരമായ വിവിധ ഗെയിമുകളും മറ്റു വിനോദ പരിപാടികളും സംഘടിപ്പിച്ചു.
അസീന, ജറീഷ്, പ്രശാന്ത് എന്നിവർ ഗെയിമുകൾക്ക് നേതൃത്വം നൽകി.
വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ജംഷീറ മൂസ, റംസി, സിദ്ദീഖ്, ഹാഷിം എന്നിവർ ചേർന്ന് വെൽക്കം ഡ്രിങ്ക് ഒരുക്കി. പരിപാടിക്കാവശ്യമായ സാധനങ്ങളുടെ പർച്ചേസിംഗിന് ഫെമിന അശ്റഫ്, ഫെമിന ഷറഫുദ്ദീൻ, റംസി നവാസ്, നവാസ് എന്നിവർ നേതൃത്വം നൽകി. മലബാർ ഗോൾഡ് & ഡയമണ്ട്സ് കുടിവെള്ളം സ്പോൺസർ ചെയ്‌തു.
പരിപാടിയുടെ പരസ്യ-പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇർഷാദ് ഉമർ, ഹാഷിം സച്ചു എന്നിവർ നേതൃത്വം നൽകി.
അശ്റഫ് പി, മൂസ ബാവ സുമേഷ്, പ്രശാന്ത്, മുസ്തഫ മുന്ന, സിദ്ദീഖ്, അനൂപ്, സുനിൽ എന്നിവർ പരിപാടിയുടെ ഏകോപനവും നിയന്ത്രണവും നിർവഹിച്ചു.
പങ്കെടുത്ത എല്ലാവർക്കുമായി ഭക്ഷണവും ഒരുക്കിയിരുന്നു.
സൗഹൃദവും സന്തോഷവും നിറഞ്ഞ പരിപാടി രാത്രി 10.00 മണിക്ക് സമാപിച്ചു.
പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ജംഷീറ മൂസ നന്ദി രേഖപ്പെടുത്തി.