പൊന്നാനി : സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ – വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തി വരുന്ന കാമ്പസ് തല കാംപയിനിന്റെ ഭാഗമായി പൊന്നാനി എം ഇ എസ് കോളേജ് നിർഭയ വുമൺ ഡെവലപ്പ്മെന്റ് സെല്ലിന്റെ സഹകരണത്തോടെ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
പി.സി.ഡബ്ലിയു. എഫ് കേന്ദ്ര ജനറൽ സെക്രട്ടറി സി. വി. മുഹമ്മദ് നവാസ് അധ്യക്ഷത വഹിച്ചു.
കൗൺസിലിംഗ് സൈക്കോളജിസ്റ്റും , പ്രിമാരിറ്റൽ കൗൺസിലിംഗ് ഫാക്കൽട്ടിയുമായ മുനീറ ചാലിയം മുഖ്യ പ്രഭാഷണം നടത്തി.
പി സി ഡബ്ല്യു എഫ് വനിതാ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ടി. മുനീറ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നിർവ്വഹിച്ചു.
ഡോ : എ. ആർ .സിന (പ്രിൻസിപ്പൽ ഇൻ ചാർജ്ജ്) ഡോ : സമീറ ഹനീഫ് ( കോ ഓഡിനേറ്റർ, വുമൺ സെൽ) ഇ. ഹൈദറലി മാസ്റ്റർ , സവാദ് കെ. എസ് (ചെയർമാൻ, കോളേജ് യൂണിയൻ) തുടങ്ങിയവർ സംസാരിച്ചു.
അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും അബ്ദുല്ലതീഫ് കളക്കര നന്ദിയും പറഞ്ഞു.

