ചലഞ്ചേഴ്സ് ട്രോഫി സീസൺ 5 ലോഗോ പ്രകാശനം ചെയ്തു; ജെസീം പൊന്നാനി ബ്രാൻഡ് അംബാസഡർ

ചലഞ്ചേഴ്സ് ട്രോഫി സീസൺ 5 ലോഗോ പ്രകാശനം ചെയ്തു; ജെസീം പൊന്നാനി ബ്രാൻഡ് അംബാസഡർ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സ്പോർട്സ് വിംഗ് ആഭിമുഖ്യത്തിൽ ചലഞ്ചേഴ്സ് ട്രോഫി സൂപ്പർ സിക്സ് ക്രിക്കറ്റ്‌ ടൂർണമെന്റ് 2023 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്നു.
മുൻ ഇന്ത്യൻ ടെന്നിസ് ക്രിക്കറ്റ് ക്യാപ്റ്റനും, കേരള ടീം ക്യാപ്റ്റനും ടെന്നീസ് ക്രിക്കറ്റിൽ പൊന്നാനിയുടെ യശസ്സ് വാനോളമുയർത്തിയ ജെസീം പൊന്നാനിയാണ് ടൂർണമെന്റ് ബ്രാൻഡ് അംബാസിഡർ.
ടൂർണമെന്റ് ലോഗോ പൊന്നോത്സവ് വേദിയിൽ മോഡേൺ ഹെയർ ഫിക്സിങ് സ്റ്റുഡിയോ എം ഡി മുജീബ് റഹ്മാൻ, ചലഞ്ചേഴ്സ് ട്രോഫി സീസൺ-5 ബ്രാൻഡ്‌ അംബാസിഡർ ജസീം പൊന്നാനി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
PCWF യു എ ഇ സ്പോർട്സ് കൗൺസിൽ ചെയർമാൻ ആഷിഖ് സി അംഗങ്ങളായ ഇബ്രാഹിം, ലത്തീഫ് കരാട്ടെ എന്നിവർ സംബന്ധിച്ചു.