ദുബൈ: യു എ ഇ യുടെ അമ്പത്തിയൊന്നാം ദേശിയ ദിനത്തോടനുബന്ധിച്ച് ദുബൈ പോലീസ് & ട്രാഫിക്ക് ഡിപ്പാർട്മെന്റും യുനൈറ്റഡ് പി ആർ ഒ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ ഡേ റാലിയിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേൻ യു.എ.ഇ പ്രവർത്തകർ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിൽ പങ്കാളികളായി.
ഡിസംബർ 1 കാലത്ത് 8 മണിക്ക് ഖിസൈസ് പോലീസ് ആസ്ഥാനത്ത് നിന്നും ആരംഭിച്ച റാലി അൽ തവാർ പരിസരത്ത് സമാപിച്ചു.

