ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ PCWF പ്രീമിയർ ലീഗ് സീസൺ 2 കിരീടം ദുബൈ D7 എഫ് സി യ്ക്ക്

ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ  PCWF പ്രീമിയർ ലീഗ് സീസൺ 2 കിരീടം ദുബൈ D7 എഫ് സി യ്ക്ക്

ഷാർജ: അറബിക്കടലോളം ആവേശം അലതല്ലിയ പൊന്നാനിക്കാരുടെ ഫുട്ബോൾ ടൂർണമെന്റിൽ അൽ ഐൻ വാരിയേഴ്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി D7FC ദുബൈ ചാമ്പ്യൻമാരായി.

ഗോൾഡൻ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രേഫിക്കും "BE THE BOSS" ഫാഷൻസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന ടൂർണമെന്റിൽ വൈറ്റ് ഹോഴ്സസ് അബുദാബി, അൽ ഐൻ വരിയേഴ്‌സ്, D7 എഫ് സി ദുബൈ, ഷാർജ ഫൈറ്റേഴ്സ്, സോക്കർ സ്റ്റഡ്സ് അജ്‌മാൻ, എഫ് സി ഉമ്മുൽ ഖുവൈൻ എന്നീ ആറ് ടീമുകൾ പങ്കെടുത്തു.

ആവേശകരമായ ഗ്രൂപ്പ് തല മത്സരങ്ങൾക്കൊടുവിൽ D7FC ദുബൈ, വൈറ്റ് ഹോഴ്സസ് അബുദാബി, ടൂർണമെന്റിലെ തുടക്കക്കാരായ അൽ ഐൻ വാരിയേഴ്‌സ്, എഫ് സി ഉമ്മുൽ ഖുവൈൻ ടീമുകൾ സെമി ഫൈനലിലെത്തി.

സുന്ദരമായ ഫുട്ബോൾ കാല്പനികതയുമായി മുൻ ചാമ്പ്യന്മാരായ അജ്മാനും, പ്രായം തളർത്താത്ത പോരാട്ടം വീര്യം കൊണ്ട് ആതിഥേയരായ ഷാർജയും കളിക്കളം വിറപ്പിച്ചു.

അനശ്ചിതത്വങ്ങളിലൂടെ മാറി മറിഞ്ഞ സാധ്യതകളിലൂടെ സെമിയിലെത്തിയ ദുബൈ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വന്ന ഫീനിക്സ് പക്ഷിയെ പോലെ കിരീടം നേടിയെടുക്കുകയായിരിന്നു.

ഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഷിബിലി (D7FC) പ്ലേയർ ഓഫ് ദി മാച്ച് ആയി.
ജമീൽ (D7FC) മികച്ച ഗോളിയായി ഗോൾഡൻ ഗ്ലൗസ് കരസ്ഥമാക്കിയപ്പോൾ, നിഷാദ് (D7FC) കൂടുതൽ ഗോൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
സെമി ഫൈനലുകളിലെ മികച്ച പ്രകടനത്തിന് ആഹിർ (അൽ ഐൻ വാരിയേഴ്സ്) റഫീഖ് (D7FC ദുബായ്) പ്ലേയർ ഓഫ് ദി മാച്ച് മെഡലുകൾ കരസ്ഥമാക്കി.

PCWF ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി കിക്കോഫ് നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകരായ കെ വി നദീർ, ആദിൽ എന്നിവർ ആശംസകൾ നേർന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീർ ചങ്ങരംകുളം മുഖ്യാതിഥിയായിരിന്നു.

വിജയികൾക്കുള്ള ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രോഫി ഷാർജ കസ്റ്റംസ് ഓഫീസർ അബ്ദുള്ള അൽ ഹാഷിമി സമ്മാനിച്ചു.

അഷ്‌റഫ് ( എം ഡി സിറ്റി നൈറ്റ്സ്), സ: ബീരു, മുഹമ്മദ്‌ അലി മാറഞ്ചേരി, ശംസുദ്ധീൻ ഈശ്വരമംഗലം, മോഹനൻ ഫുജൈറ, PCWF യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഘടകങ്ങളുടെ പ്രധാന ഭാരവാഹികൾ എന്നിവർ മറ്റു ട്രോഫികളും മെഡലുകളും സമ്മാനിച്ചു.