പൊന്നാനി : പോഷക ഗുണങ്ങളും, ഔഷധ ഗുണങ്ങളും ഏറെ അടങ്ങിയ കൂൺ (MUSHROOM) കൃഷി ഏറെ മുടക്കു മുതലില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന വിളയാണ്.
താലൂക്കിലെ നഗരസഭ/ പഞ്ചായത്ത് തലത്തിൽ കൂൺ വ്യാപകമായ രീതിയിൽ കൃഷി ചെയ്യുന്നതിനാവശ്യമായ പരീശീലനം നൽകുന്നതിന്നായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ കാര്‍ഷിക രംഗത്ത് സജീവ ഇടപെടലുകൾ നടത്തി വരുന്ന എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ , തവനൂർ) സഹകരണത്തോടെ കൂൺ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ ഓൺലൈനിൽ ചേർന്ന എവർ ഗ്രീൻ സമിതി യോഗം തീരുമാനിച്ചു.
ശാരദ ടീച്ചറുടെ അധ്യക്ഷതയിൽ ഡോ : അബ്ദുറഹ്മാൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.
തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കൽ, എല്ലാ പഞ്ചായത്തിലും കാര്‍ഷിക ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിക്കൽ ,താലൂക്കിലെ കര്‍ഷക അവാർഡ് ജേതാക്കളുടെ കൃഷിയിടം സന്ദർശിക്കൽ, തുടങ്ങി കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു.
തരിശ് ഭൂമി കൃഷിയോഗ്യമാക്കലിൻറ ഭാഗമായി ആലംങ്കോട് പഞ്ചായത്തിൽ നിന്നുളള 15 സെൻറ്, ബിയ്യത്തിലെ 35 സെൻറ് ഭൂമികൾ സമിതി ഭാരവാഹികൾ സന്ദര്‍ശിച്ച് അനുയോജ്യമായ വിളവ് ഉൽപ്പാദിപ്പിക്കുന്നതിനുളള പദ്ധതികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു.
സി എസ് പൊന്നാനി , പി കോയക്കുട്ടി മാസ്റ്റർ, മുനീറ ടി , ഇ പി രാജീവ്, അബ്ദുല്ലതീഫ് കളക്കര ,
മോഹനൻ പാക്കത്ത് (വട്ടംകുളം) ഹൈറുന്നിസ പാലപ്പെട്ടി (പെരുമ്പടപ്പ്)
നജീബ് എം ടി ,ആരിഫ പി , കോമളദാസ് (മാറഞ്ചേരി) ദസ്തകീർ (എടപ്പാൾ)
ഷബീർ മുഹമ്മദ് (യു.എ.ഇ )ഇസ്മായിൽ (ഒമാൻ) ആബിദ് (ഖത്തർ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കൃഷ്ണൻ നായർ (ആലങ്കോട് ) നന്ദി പറഞ്ഞു.
കൂൺ കൃഷി പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ
2022 ഒക്ടോബർ 20 നകം
താഴെ നമ്പറിൽ ബന്ധപ്പെടുക. +91 94460 70979

