മനാമ: പ്രകൃതിയോടൊപ്പം വന്യജീവികൾ, സസ്യജാലങ്ങൾ തുടങ്ങിയവുടെയെല്ലാം
ഫോട്ടോഗ്രാഫിയെ കുറിച്ച് അടുത്തറിയാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
എവർഗ്രീന്റെ കീഴിൽ ബഹ്റൈൻ ചാപ്റ്റർ
സൗജന്യ അവസരം ഒരുക്കുന്നു.
പ്രകൃതിയുടെ ദൃശ്യങ്ങൾ മനോഹരമായി പകർത്തുന്ന നാച്വറൽ ഫോട്ടോ ഗ്രാഫി വിദഗ്ദനായ പി സി ഡബ്ല്യു എഫ് ബഹറൈൻ എക്സിക്യൂട്ടീവ് മെമ്പർ സൈദ് അലവിയാണ് ടാൽകിന് നേതൃത്വം നല്‍കുന്നത്.
21 ഒക്ടോബർ 2022 വെള്ളിയാഴ്ച്ച സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ വെച്ച് വൈകീട്ട് 5:00 മണി മുതൽ 07:00 വരെ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
വൈസ് പ്രസിഡണ്ട് മുഹമ്മദ് മാറഞ്ചേരിയുടെ അധ്യക്ഷതയിൽ സാമുഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.
ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും എവർ ഗ്രീൻ ബഹ്റൈൻ കൺവീനർ എം എഫ് റഹ്മാൻ നന്ദിയും നിര്‍വഹിക്കുന്നു.

