എ.കെ.മുസ്തഫ രണ്ടാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം ; നാമനിർദ്ദേശം സ്വീകരിക്കുന്നു

എ.കെ.മുസ്തഫ രണ്ടാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം ; നാമനിർദ്ദേശം സ്വീകരിക്കുന്നു

പൊന്നാനി:സേവനപാതയിൽ ജീവൻ വെടിഞ്ഞ സാമൂഹ്യ പ്രവർത്തകനും  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ  കമ്മിറ്റി ട്രഷററും ആയിരുന്ന എ.കെ.മുസ്തഫയുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് സ്വദേശികളിൽ സ്വദേശത്തും വിദേശത്തുമുളള ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകന് നൽകുന്ന
എ.കെ.മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാര ത്തിന് നാമ നിർദ്ദേശം സ്വീകരിക്കുന്നു.

പ്രഗൽഭരായ ജൂറി തെരഞ്ഞെടുക്കുന്ന അവാർഡ് ജേതാവിന്  പി സി ഡബ്ലിയു എഫ് യു എ ഇ ഘടകത്തിൻ്റെ ഉപഹാരമായി 10001 രൂപയും, ഗ്ലോബൽ കമ്മിറ്റിയുടെ പ്രശസ്തി പത്രവും, ഉപഹാരവും  മുസ്തഫയുടെ വിയോഗദിനമായ *ഡിസംബർ 31 ന് സമർപ്പിക്കുന്നതാണ്.

നാമനിർദ്ദേശ നിബന്ധനകൾ

1.മത/രാഷ്ട്രീയ മേഖലയിൽ മാത്രമുള്ളവരോ, ശമ്പളത്തിന് സേവനങ്ങൾ ചെയ്യുന്നവരോ  അർഹരായിരിക്കുന്നതല്ല.

2.നിർദ്ദേശിക്കുന്നവരുടയും നിർദ്ദേശിക്കപ്പെടുന്നവരുടേയും പൂർണ്ണമായ മേൽവിലാസം നൽകിയിരിക്കണം.

3. PCWF ഭാരവാഹികൾ നിർണ്ണായക സമിതി അംഗങ്ങൾ എന്നിവർ പരിഗണിക്കപ്പെടുന്നതല്ല, (അംഗങ്ങൾക്ക് ബാധകമല്ല)

4. നിർദ്ദേശിക്കപ്പെടുന്ന വ്യക്തിയുടെ സേവനമേഖലയുമായി ബന്ധപ്പെട്ട് ഒരു ലഘു വിവരണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

5.ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

6.സ്വയം അപേക്ഷകർ അവരുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി അറിയിക്കുകയോ PCWF കമ്മിറ്റിയിലെ ആരുടെയെങ്കിലും സാക്ഷ്യപത്രം അനുബന്ധമായി നൽകേണ്ടതോ ആണ്.

7. ജന്മം കൊണ്ടോ കർമ്മം കൊണ്ടോ പൊന്നാനി താലൂക്കിൽ നിന്നുള്ളവരെ മാത്രമേ പരിഗണിക്കൂ.

താഴെ വിലാസത്തിലോ ഇ മെയിൽ അഡ്രസിലോ  ഡിസംബർ 5 ന് മുമ്പായി ലഭ്യമാകും വിധം അപേക്ഷകൾ അയക്കണം.

കൺവീനർ
എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര സമിതി
പി സി ഡബ്ലിയു എഫ്  കേന്ദ്ര കമ്മിറ്റി ഓഫീസ്  ചന്തപ്പടി, എം എൽ എ ഓഫീസിന് മുൻവശം, പൊന്നാനി. മലപ്പുറം ജില്ല

E MAIL : info@pcwf.in

MOBILE NUMBER :+91 98474 50197 , +91 98950 92952

സി സി മൂസ്സ (കൺവീനർ) ആയിഷ ഹസ്സൻ (ജോ: കൺവീനർ

എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര സമിതി