മാതൃ ശിശു ആശുപത്രിയിൽ പി സി ഡബ്ല്യു എഫ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
പൊന്നാനി: ഈ വർഷത്തെ ഗാന്ധി ജയന്തി ദിനവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു.
പൊന്നാനി മാതൃ ശിശു ആശുപത്രി ശുചീകരണത്തിലൂടെ താലൂക്ക് തല യജ്ഞത്തിന് തുടക്കം കുറിച്ചു.
പി സി ഡബ്ല്യു എഫ് ജന സേവന വിഭാഗം നേതൃത്വം നല്കിയ ശുചീകരണ യജ്ഞം ആശുപത്രി സൂപ്രണ്ട് ഡോ : ആശ ഉദ്ഘാടനം ചെയ്തു.
സമിതി ചെയർമാൻ രാജൻ തലക്കാട്ട് , പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, അഷ്റഫ് നൈതല്ലൂർ, അസ്മാബി പി എ എന്നിവർ സംബന്ധിച്ചു.
ആശുപത്രി പി ആർ ഒ സൈനബ , നെഴ്സിംഗ് സൂപ്രണ്ട് ഇന്ദിര സന്നിഹിതരായിരുന്നു.
സമിതി കൺവീനർ ടി വി സുബൈർ , പി സി ഡബ്ല്യു എഫ് മുൻസിപ്പൽ പ്രസിഡണ്ട് പി എം അബ്ദുട്ടി, ട്രഷറർ മുജീബ് കിസ്മത്ത്, ഉപാധ്യക്ഷ സബീന ബാബു , ഹനീഫ മാളിയേക്കൽ, എ പി ഫൈസൽ, നാരായണൻ തെക്കൂട്ട് (പെരുമ്പടപ്പ്) റഹ്മത്ത് (വാർഡ് 20) ഫാത്തിമ സി (വാർഡ് 43) തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നല്കി.

