ഖത്തറിൽ പൊന്നാക്കാരുടെ പൊന്നാണം ശ്രദ്ധേയമായി.
ദോഹ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ,ഖത്തർ ഘടകം "പൊന്നാക്കാരുടെ പൊന്നോണം" എന്ന പേരിൽ അൽവക്ര ക്രിയേറ്റീവ് ആർട്സ് & സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷവും, താലൂക്ക് നിവാസികളുടെ സംഗമവും ശ്രദ്ധേയമായി.
സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മറ്റി കൺവീനർ നജീബ് എം ടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട സ്വാഗതം പറഞ്ഞു.
ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ.പി എൻ ബാബുരാജ് മുഖ്യാതിഥി ആയിരുന്നു.
ഹമദ് ഹോസ്പിറ്റലിലെ പ്രശസ്ത സൈക്കോളജിസ്റ്റും She "Q"Excellence അവാർഡ് ജേതാവുമായ ഡോ: ബിന്ദു സലിം ആരോഗ്യ ബോധവത്കരണം നടത്തി.
ഷൈനി കബീർ അവതാരകയായ ചടങ്ങിൽ രക്ഷാധികാരികളായ അബ്ദുൽ സലാം മാട്ടുമ്മൽ , ഫൈസൽ കെ കെ , അലികുട്ടി എന്നിവർ ആശംസകൾ നേർന്നു.
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച Dr. ബിന്ദു സലിം(She “Q” Excellence winner) ഷൈനി കബീർ (ലോക കേരളസഭ അംഗം) ഹലാ സൈനബ് അമിതാഫ് (India Book of records winner) ഹന ഫാത്തിമ( Donated her hair to cancer patients) എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു.
നസീം അൽ റബീഹ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു.
വടം വലി, പെനാൽറ്റി ഷൂട്ടൗട്ട് ,ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടൽ , ലെമൺ സ്പൂൺ റെയ്സ് , ബലൂൺ പൊട്ടിക്കൽ , മനപ്പൊരുത്തം തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കാളികളായി. വിജയികൾക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി.
മാർച്ചിൽ നടന്ന പൊൻസ്മൃതി സീസൺ 2 ൽ പ്രഖ്യാപിച്ച ഖത്തർ അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ വിതരണോദ്ഘാടനം കെ കെ ഫൈസലിന് നൽകി ഐസിസി പ്രസിഡന്റ് ബാബുരാജ് നിർവഹിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സ്മാർട്ട് ടി വി , മിക്സർ ഗ്രൈൻഡർ , പ്രഷർ കുക്കർ തുടങ്ങിയ വിലയേറിയ സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രവാസികളുടെ ഭാവി സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തുന്ന സ്വാശ്രയ കമ്പനിയുടെ കീഴിൽ നാട്ടിൽ ആരംഭിക്കുന്ന സ്വാശ്രയ മാൾ, പൊന്മാക്സ് ഹൈപ്പർമാർക്കറ്റ് സംരംഭം സംബന്ധിച്ചുളള വിവരങ്ങൾ സദസ്സിൽ അറിയിക്കുകയും പുതുതായി പലരും ഷെയർ എടുക്കാൻ മുന്നോട്ട് വരികയും ചെയ്തു.
പൊന്നാനിയുടെ അനുഗ്രഹീത കലാകാരൻ വസന്തൻ അവതരിപ്പിച്ച കലാപരിപാടിയും , സുകേഷിന്റെ നേതൃത്വത്തിൽ ഖത്തറിലെ ഗായകരുടെ സംഗീത നിശയും പരിപാടിക്ക് ആവേശം പകർന്നു.
സഫാരി മാൾ മുഖ്യ സ്പോൺസറായും, സഹ സ്പോൺസറായി നസീം അൽറബീഹ് ഹോസ്പിറ്റൽ, റിയൽ കോഫി , SSK ട്രേഡിങ്ങ് ,അഫ്കിസ ട്രേഡിങ്ങ് ,ഫോർബ്സ് ഫുഡ് സ്റ്റഫ്സ് ,എംബിഎ ഫ്രഷ് ഫ്രൂട്സ് ,അൽക്കലൈവ് വാട്ടർ, ബ്യൂട്ടി ലൈൻസ് , പോപ്പീറ്റ് റെസ്റ്റോറന്റ് തുടങ്ങിയവരും, 98.6 FM റേഡിയോ സഹകരണവും ഉണ്ടായിരുന്നു.
ട്രെഷറർ ഖലീൽ റഹ്മാന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങ് പര്യവസാനിച്ചു.
മുന്നൂറോളം പേർ പങ്കെടുത്ത സംഗമത്തിന്
എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ കമ്മറ്റി അംഗങ്ങളും , സംഘാടക സമിതിയും നേതൃത്വം നൽകി.
പങ്കെടുത്തവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

