സഊദി കമ്മിറ്റിയുടെ സാമ്പത്തിക സഹായം

സഊദി കമ്മിറ്റിയുടെ സാമ്പത്തിക സഹായം

സ്വാശ്രയ ടൈലറിംഗ് മൂന്നാം ബാച്ചിന് പി സി ഡബ്ലിയു എഫ് സഊദി കമ്മിറ്റിയുടെ സാമ്പത്തിക സഹായം.

പൊന്നാനി : തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളാക്കുക എന്ന ലക്ഷ്യവുമായി പി സി ഡബ്ല്യു എഫ് സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ നടന്നുവരുന്ന ടൈലറിംഗ് പരിശീലനം മൂന്നാം ബാച്ചിനുളള ക്ലാസ് ഒക്ടോബറിൽ ആരംഭിക്കുന്നു.

പഠിതാക്കളായി അപേക്ഷ നൽകിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 21 വനിതകൾക്ക് സൗജന്യമായി തയ്യൽ പഠിക്കാനുളള സാമ്പത്തിക സഹായം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി നാഷ്ണൽ കമ്മിറ്റി ഏറ്റെടുത്തു.

പളളപ്രം ഹൈവേയിലെ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി ഫാമിലി മീറ്റിൽ വെച്ച് സഊദി നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് ദിലാറ, ജനറൽ സെക്രട്ടറി അൻവർ സാദിഖ് എന്നിവർ ചേർന്ന് സ്വാശ്രയ തൊഴിൽ സംരംഭം സമിതി ചെയർപേഴ്സൺ ടി മുനീറ ക്ക് ഫണ്ട് കൈമാറി.

സി എസ് പൊന്നാനി, പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട് ,ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ, സുബൈർ ടി വി , അബ്ദുല്ലതീഫ് കളക്കര . എൻ പി അഷ്റഫ് നൈതല്ലൂർ, ശമീർ നൈതല്ലൂർ, അഷ്റഫ് ചെറുവത്തൂർ (സഊദി) തുടങ്ങിയവർ സന്നിഹിതരായിരുന്നു