പൊന്നോണോത്സവം – 22 സംഘടിപ്പിച്ചു

പൊന്നോണോത്സവം – 22 സംഘടിപ്പിച്ചു

പൊന്നാനി : പി സി ഡബ്ലിയു എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയും വനിതാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പൊന്നോണോത്സവം – 22 പൊന്നാനി വനിതാ എസ് ഐ സിബിൽദാസ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ അബ്ദുൽ ഗഫൂർ അൽ ഷാമ അധ്യക്ഷതവഹിച്ചു.
പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി നാരായണൻ മണി സ്വാഗതം പറഞ്ഞു.
വനിതാ പോലീസ് രമ്യ , തൃക്കാവ് സ്ക്കൂൾ പ്രധാന അധ്യാപിക ബദറുന്നിസ ആശംസകൾ നേർന്നു.
പി കോയക്കുട്ടി മാസ്റ്റർ, സുബൈദ പോത്തനൂർ, ബീക്കുട്ടി ടീച്ചർ, ശാരദ ടീച്ചർ , അഷ്റഫ് ആലുങ്ങൽ, മാലതി വട്ടംകുളം, അഷ്റഫ് മച്ചിങ്ങൽ ഹൈറുന്നിസ പെരുമ്പടപ്പ് തുടങ്ങിയവർ സംബന്ധിച്ചു.
വടംവലി, കസേരക്കളി, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി തുടങ്ങിയ മത്സരങ്ങൾ നടന്നു.
മത്സരങ്ങളിൽ വിജയികളായവർക്ക്
മുനീറ ടി , അശ്റഫ് നൈതല്ലൂർ, സുബൈർ ടി വി , ഫൈസൽ ബാജി,മുജീബ് കിസ്മത്ത്, ഹനീഫ മാളിയേക്കൽ,സബീന ബാബു, റഹിയാനത്ത്, ഷൈമ, മിനി, ബാബു എലൈറ്റ്, ആർ വി മുത്തു, തഫ്സീറ ഗഫൂർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കൺവീനർ പി എ അസ്മാബി യുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.